കണ്ണൂർ : പരിയാരം കോരൻപീടികയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈകൾക്കും ഉൾപ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമമുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസെത്തിനാൽ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.
പരിയാരത്ത് അച്ഛൻ മകനെ വെട്ടി; പത്തൊമ്പതുകാരൻ ഗുരുതര പരിക്കോടെ ആശുപത്രിയിൽ
News@Iritty
0
إرسال تعليق