സംസ്ഥാന ബജറ്റ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് സമരത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ മാസം 20 മുതല്‍ 25വരെ സമര പ്രചാരണ ജാഥയും 28ന് സെക്രട്ടറിയേറ്റ് ധര്‍ണയും നടത്താനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.
പെട്രോള്‍-ഡീസല്‍ സെസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ് യോഗം ആവശ്യപ്പെട്ടു. ഇന്ധന വിലയുടെ കാര്യത്തില്‍ നികുതി കുറച്ച കേന്ദ്രത്തിന്റെ നടപടി പോലും സംസ്ഥാനം ചെയ്യുന്നില്ലെന്നും സംസ്ഥാനം ധൂര്‍ത്ത് കുറച്ചുകൊണ്ട് ക്ഷേമ പ്രവര്‍ത്തനം നടത്തട്ടെയെന്നും വ്യാപാരികള്‍ വിമര്‍ശനം ഉന്നയിച്ചു.
إرسال تعليق