മലപ്പുറം: നിലമ്പൂരിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കത്തറ സ്വദേശിയായ സുല്‍ഫത്തി(24)നെയാണ് ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ഷെമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവതി ജീവനൊടുക്കിയതാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ ഷെമീറിന്റെ വീട്ടില്‍നിന്ന് ബഹളം കേട്ടിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. എന്നാൽ ഇടയ്ക്കിടെ ഇത്തരത്തിൽ ബഹളം പതിവായതിനാല്‍ അയല്‍ക്കാര്‍ ആദ്യം കാര്യമാക്കിയില്ല. പിന്നീട് ഷെമീറിന്റെ വീട്ടിലെത്തിയപ്പോളാണ് സുല്‍ഫത്തിന്റെ മൃതദേഹം കെട്ടഴിച്ചശേഷം നിലത്തുകിടത്തിയനിലയില്‍ കണ്ടത്.
അതേസമയം, യുവതിയുടെ ശരീരത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകളൊന്നും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനാലാണ് മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയത്.
إرسال تعليق