മുവാറ്റുപ്പുഴ: ആൺസുഹൃത്തിനായി മൊബൈൽ ഫോണ്‍ വാങ്ങാൻ വീട്ടമ്മയെ ആക്രമിച്ച് കവർച്ച നടത്തിയ പ്ലസ്ടു വിദ്യാർഥിനി പിടിയിൽ. വീട്ടമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണമാലയും കമ്മലും കവരുകയായിരുന്നു. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസ് വീട്ടിൽ ജലജയെ (59) ആണ് വിദ്യാർഥിനി അടിച്ചു വീഴ്ത്തിയത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ എത്തിയ വിദ്യാർഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. സംഭവസമയം ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാലയും കമ്മലും കവർന്നശേഷം വിദ്യാർഥിനി കടന്നുകളഞ്ഞു.
ഇതിനിടെ വിദ്യാർഥിനിയെക്കുറിച്ചുള്ളല വിവരം നാട്ടുകാരോട് ജലജ പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാര്‍ഥിനിയെ പിടികൂടുകയായിരുന്നു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലജയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
إرسال تعليق