മട്ടന്നൂർ ബസ് സ്റ്റാൻഡിനടുത്തുള്ള എസ്.ബി.ഐ എ.ടി.എമ്മിനുള്ളിൽ നിന്ന് പുക ഉയർന്നത് ആശങ്കയ്ക്ക് ഇടയാക്കി. തിങ്കളാഴ്ച രാത്രി 8.45- ഓടെയാണ് സംഭവം. പുക ഉയരുന്നതുകണ്ട് സമീപത്ത് ഉണ്ടായിരുന്നവർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് പുകയ്ക്ക് കാരണമെന്ന് കണ്ടെത്തി. അഗ്നിരക്ഷാ സേനാംഗങ്ങൾ ഉടൻ വൈദ്യുതി ബന്ധം വേർപെടുത്തിയതിനാൽ തീപിടിത്തം ഒഴിവായി.
إرسال تعليق