Join News @ Iritty Whats App Group

കാര്‍ കത്തി ദമ്പതികള്‍ മരിക്കാനിടയായ അപകടം ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘം

കണ്ണൂര്‍: കാര്‍ കത്തി ദമ്പതികള്‍ മരിക്കാനിടയായ അപകടം ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാം തീ ആളിപ്പടരാന്‍ കാരണമെന്ന് കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കാറില്‍ നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍ടിഒ ഇ.എസ് ഉണ്ണികൃഷ്ണനു പുറമെ എം.വി.ഐമാരായ പി.വി. ബിജു, ജഗന്‍ലാല്‍ എന്നിവരാണുണ്ടായിരുന്നത്. സംഘം സാങ്കേതിക വിദഗ്ധരുടെ സാന്നിദ്ധ്യത്തില്‍ അപകടകാരിയായ കാര്‍ തിങ്കളാഴ്ച പരിശോധിച്ചിരുന്നു.

ഈ മാസം ഫെബ്രുവരി രണ്ടാനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. കുറ്റിയാട്ടുര്‍ സ്വദേശികളായ ടി.വി പ്രജിത്ത് (35) , ഗര്‍ിണിയായിരുന്ന ഭാര്യ റീഷ (26) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. ഇരുവരും വാഹനത്തിന്റെ മുന്‍വശത്തായിരുന്നു ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ അവര്‍ക്കാപ്പം വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപെട്ടിരുന്നു എന്നാണ് വിവരം.

Post a Comment

أحدث أقدم
Join Our Whats App Group