സുള്ള്യ: കേരള കർണാടക അതിർത്തിയായ സുള്ള്യ കടമ്പയിൽ കാട്ടാനയുടെ അക്രമത്തിൽ രണ്ടുപേർ മരിച്ചു.പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലർച്ചയാണ് സംഭവം.
പേരെടുക പാൽ സൊസൈറ്റിക ലെ ജീവനക്കാരാണ് ഇരുവരും. രഞ്ജിതയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രമേശ് അപകടത്തിൽ പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
إرسال تعليق