Join News @ Iritty Whats App Group

നടൻ ബാബുരാജ് വഞ്ചനാ കേസിൽ അറസ്റ്റിൽ



വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. അടിമാലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശ പ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. ‌

2020 ൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് അരുൺകുമാറിന് പാട്ടത്തിന് നൽകിയിരുന്നു. 48 ലക്ഷം രൂപ കരുതൽ ധനമായി വാങ്ങി. എന്നാൽ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന ലൈസന്‍സ് ലഭിച്ചില്ല. കരുതല്‍ധനമായി നല്‍കിയ 40 ലക്ഷം രൂപ തിരിച്ചു നൽകണമെന്ന് കാട്ടിയാണ് പരാതി നൽകിയത്.

Post a Comment

أحدث أقدم
Join Our Whats App Group