Join News @ Iritty Whats App Group

​മംഗലാപുരത്ത് ഭക്ഷ്യവിഷബാധയേറ്റതിൽ കൂടുതലും മലയാളി പെൺകുട്ടികൾ


മംഗളൂരുവിലെ നഴ്‌സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ഭൂരിഭാഗവും മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികളാണെന്നാണ് റിപ്പോര്‍ട്ട്. 150 ഓളം വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഹോസറ്റലിലെ ഭക്ഷണം മോശമാണെന്ന് പല വിദ്യാര്‍ത്ഥികളും പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ല.

മൂന്ന് ലേഡീസ് ഹോസ്റ്റലിലെയും ഒരു മെന്‍സ് ഹോസ്റ്റലിലെയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജ് നടത്തിയിരുന്ന സ്വകാര്യ കാന്റീനില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. അതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസും, കോളേജ് അധികൃതരും ശ്രമിക്കുന്നുവെന്ന് പരാതിയുണ്ട്. ഗ്യാസ് ട്രബിളാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമെന്നാണ് കോളേജ് അധികൃതരുടെ വാദം.

ശക്തി നഗര്‍ സിറ്റിയിലെ കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയിരിക്കുന്നത്. വയറുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ ബുദ്ധിമുട്ടുകളാണ് പലര്‍ക്കും അനുഭവപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്നതായി പോലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group