മുംബൈ: ഐപിഎല്‍ 2023 സീസണിന് മാര്‍ച്ച് 31ന് അഹമ്മബാദില്‍ തുടക്കമാകും. അഹമ്മബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് തുടക്കമാവുക. ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയും സിഎസ്‌കെയെ എം എസ് ധോണിയുമാണ് നയിക്കുക. അഹമ്മദാബാദിന് പുറമെ, ലഖ്‌നൗ, ഗുവാഹത്തി, മൊഹാലി, ദില്ലി, കൊല്‍ക്കത്ത, ജയ്‌പൂര്‍, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവും. മെയ് 28ന് ഐപിഎല്‍ കലാശപ്പോരിനും അഹമ്മബാദ് സ്റ്റേഡിയമാവും വേദിയാവുക.
ഐപിഎല്‍ മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മില്‍, ഇക്കുറി പുതിയ വേദികള്‍
News@Iritty
0
إرسال تعليق