തൃശൂർ: ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 30 വർഷം കഠിനതടവും 85,000 രൂപ പിഴയും. കോഴിക്കോട് കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്ണനെയാണ് കുന്നംകുളം ഫാസ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.
2014ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫസ്റ്റ് ബഞ്ചിൽ ഒന്നാമതായി ഇരിക്കുന്ന വിദ്യാർത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് അധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ എം.യു ബാലകൃഷ്ണൻ രജിസ്റ്റർ ചെയ്ത് ആദ്യ കുറ്റപത്രം നൽകിയ കേസിൽ സി.പ്രേമാനന്ദകൃഷ്ണൻ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി.
പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു പൗലോസും, പി. ജി.മുകേഷും പ്രവർത്തിച്ചിരുന്നു.
إرسال تعليق