Join News @ Iritty Whats App Group

സ്പെഷ്യൽ മാര്യേജ് ആക്ട് : 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ മാറ്റം ആവശ്യമെന്ന് ഹൈക്കോടതി



തിരുവനന്തപുരം : സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി.സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾക്കും കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി നിരീക്ഷണം.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശികൾ സമർപ്പിച്ച ഹർജിയിൽ സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷം ആയിരുന്നു കോടതി നിരീക്ഷണം.നിലവിൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീകരിക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാർ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. 

ആചാരങ്ങളിലും മറ്റും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിന് ഇത്രയധികം കാലദൈർഘ്യം പുനർ ചിന്തിക്കപ്പെടേണ്ടതാണെന് ജസ്റ്റിസ് വി.ജി. അരുൺ പറഞ്ഞു. യുവാക്കളിൽ നല്ലൊരു ശതമാനം വിദേശത്തായിരിക്കെ നാട്ടിലെത്തുന്ന ചെറിയ കാലയളവിൽ തന്നെ വിവാഹമുൾപ്പെടെ നടത്തേണ്ടി വരുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി. അതെ സമയം അങ്കമാലി സ്വദേശി ആയ ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 നടപ്പാക്കുന്നതിൽ ഡിവിഷൻ ബെഞ്ചു നിർദ്ദേശം പരിഗണിക്കാതിരിക്കാൻ ആകില്ലെന്നു വ്യക്‌ജാക്കിയാണ് നടപടി.

വിവാഹം സംബന്ധിച്ച എതിർപ്പുകൾ അറിയിക്കാനുള്ള കാലയളവാണ് 30 ദിവസം എന്ന് ഡെപ്യൂട്ടി സോളിസീറ്റർ ജനറലും കോടതിയെ അറിയിച്ചു.ഹർജി ഹൈക്കോടതി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും

Post a Comment

أحدث أقدم
Join Our Whats App Group