Join News @ Iritty Whats App Group

ലൈഫ് മിഷന്‍ വഴി മൂന്ന് ലക്ഷം വീടുകള്‍ ; കുടുംബശ്രീക്കായി 260 കോടി രൂപ



തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മൂന്ന് ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന് ധനമന്ത്രി. ലൈഫ് മിഷന്‍ 1436.26 കോടി വകമാറ്റി. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 260 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി അനുവദിച്ചു. അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം തുടച്ചുനീക്കും എന്നും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 64006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി നടപടി തുടങ്ങിയെന്നും ധനമന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group