ഇരിട്ടി: കേന്ദ്ര സർക്കാറിൻ്റെ ജനദ്രോഹനയങ്ങൾക്കെതിരെയും വർഗീയതക്കെതിരെയും സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ജില്ലാതല സമാപനവും സ്വികരണവും 23 ന് ഇരിട്ടിയിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വൈകുന്നേരം മൂന്നിന് പയഞ്ചേരി മുക്കിൽ വെച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥ ലീഡറെ സ്വികരിച്ച് പൊതുസമ്മേളന സ്ഥലമായ തവക്കൽ കോംപ്ലക്സിന് സമീപമുള്ള മൈതാനിയിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ജാഥ ലീഡർക്ക് പുറമെ ജാഥ അംഗങ്ങളായ എം.സ്വരാജ്, പി.കെ.ബിജു, സി.എസ്.സുജാത, ജെയ്ക് .സി .തോമസ്, കെ.ടി.ജലീൽ തുടങ്ങിയവർ പ്രസംഗിക്കും. ഇരിട്ടി പാലം, ചാവശ്ശേരി, പേരാവൂർ ഭാഗത്തുള്ള പ്രവർത്തകർ നഗരാതിർത്തിയിൽ നിന്നും പ്രകടനമായാണ് സമ്മേളനത്തിനെത്തുക. ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ വൈകുന്നേരം അഞ്ചോടെ വയനാട് ജില്ലയിൽ പ്രവേശിക്കും.ജാഥയുടെ മുന്നോടിയായി ഇരിട്ടിയിലും മറ്റ്ലോക്കൽ തലങ്ങളിലും ഇന്ന് (21) വൈകുന്നേരം 4 ന് വിളംബര റാലിയും നടക്കും.
വാർത്ത സമ്മേളനത്തിൽ ബിനോയ് കുര്യൻ, കെ .ശ്രീധരൻ, കെ.മോഹനൻ, സക്കീർ ഹുസൈൻ, ടി.പ്രസന്ന, വൈ.വൈ. മത്തായി. എന്നിവർ പങ്കെടുത്തു.
إرسال تعليق