Join News @ Iritty Whats App Group

ഇൻസ്റ്റാഗ്രാം പ്രണയം: ക്ലാസിലേക്കെന്ന് പറഞ്ഞ് 16 കാരി യുപി സ്വദേശിക്കൊപ്പം ദില്ലിയിലേക്ക്, പൊക്കി പൊലീസ്


മലപ്പുറം: മലപ്പുറം സ്വദേശിയായ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ യു പി സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര ചൗദർപൂർ മുഹമ്മദ് നവേദ് (18)നെയാണ് ഫെബ്രുവരി 17വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്പെഷ്യൽ സബ്ജയിലിലേക്കയച്ചത്. കരുവാരക്കുണ്ട് തരിശ് സ്വദേശിനിയായ പെൺകുട്ടിയെ പ്രതി ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.  

കരുവാരക്കുണ്ട് സ്വകാര്യ കോളജിൽ പഠിക്കുന്ന പെൺകുട്ടി ഇക്കഴിഞ്ഞ രണ്ടിനാണ് ക്ലാസിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിൽ വെച്ച് പ്രതിയെ കണ്ടു മുട്ടുകയും ഇരുവരും മഞ്ചേരിയിലേക്കും തുടർന്ന് കോഴിക്കോട്ടേക്കും പോകുകയായിരുന്നു. ഇവിടെ നിന്നും ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.  

പെൺകുട്ടി ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഉടൻ റെയിൽവെ പൊലീസിന് സന്ദേശമയച്ചു.  
ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് റെയിൽവെ പൊലീസ് ഇരുവരെയും പിടികൂടി. ടൗൺ പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് കരുവാരക്കുണ്ട് പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കാസർകോടെത്തി ഇരുവരെയും കൊണ്ടു വരികയായിരുന്നു.  

ചോദ്യം ചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തിന്‍റെയും ഒളിച്ചോട്ടത്തിന്‍റെയും വിശദാംശങ്ങള്‍ പുറത്തായയത്. തുടര്‍ന്ന് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം ചാൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. യുവാവിനെ അറസ്റ്റ് ചെയ്ത വിവരം പിതാവായ മുഹമ്മദ് ഹനീഫയെ അറിയിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group