ഇടുക്കി പഴയരിക്കണ്ടത്ത് 13 വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. പൊന്നെടുത്താൻ സ്വദേശി മുതലക്കുഴിയിൽ അജീഷിന്റെ മകൻ അഭിമന്യു ആണ് മരിച്ചത്.
കൂട്ടുകാരുമൊത്ത് പഴയരിക്കണ്ടം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അഭിമന്യു വെള്ളത്തിൽ നിന്ന് മുകളിലേക്ക് വരാത്തതു കണ്ട് കൂട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി.
സമീപത്തുള്ള നിർമാണ തൊഴിലാളികളായ ഇതര സംസ്ഥാന തൊഴിലാളികളും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിലാണ് അഭിമന്യുവിനെ വെള്ളത്തിനടിയിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് കഞ്ഞിക്കുഴിയിലെ സ്വാകര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
കഞ്ഞിക്കുഴി റോസ്മെഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിമന്യു.
إرسال تعليق