Join News @ Iritty Whats App Group

സർക്കാർ വാഹനങ്ങൾ ഇനി KL-99; പ്രത്യേക രജിസ്ട്രേഷന് ശുപാർശ

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും ദുരുപയോഗം തടയാനും പ്രത്യേക രജിസ്ട്രേഷൻ നമ്പർ ഏർപ്പെടുത്താൻ ഗതാഗത വകുപ്പിന്റെ ശുപാർശ. ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ശുപാർശ ഉടനെ മുഖ്യമന്ത്രിയുടെ അനുമതിക്കായി വിടും. KL– 99 എന്ന പൊതു സീരീസാണ് ഉദ്ദേശിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് KL- 99 A എന്നും കേന്ദ്രസർക്കാർ വാഹനങ്ങൾക്ക് KL-99 B എന്നും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് KL-99 C എന്നും നമ്പർ നൽകുന്നതിനാണ് ശുപാർശ.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് KL-99 D, സർവകലാശാല വാഹനങ്ങൾക്ക് KL-99 E എന്നിങ്ങനെയാകാമെന്നും നിർദേശമുണ്ട്. നിലവിലുള്ള വാഹനങ്ങളെല്ലാം ആറുമാസം കൊണ്ട് ഈ നമ്പരിലേക്കു മാറ്റുകയും ഇനിയുള്ള വാഹനങ്ങൾക്ക് ഇതുൾപ്പെടുത്തിയ പുതിയ നമ്പരും നൽകണമെന്നാണ് ശുപാർശ. പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യേണ്ടിവരും. സർക്കാർ ഉത്തരവ് ഇറങ്ങി കഴിഞ്ഞാൽ സർക്കാർ വാഹനങ്ങള്‍ പുതിയ സീരിയസിലേക്ക് റീ- രജിസ്റ്റർ ചെയ്യണം. ഇനി വാങ്ങുന്ന വാഹനങ്ങള്‍ പുതിയ സീരിയസിലാകും പുറത്തിറങ്ങുക.

ഇതുകൂടെ സ്വകാര്യ വാഹനങ്ങളിലും സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും കടിഞ്ഞാണ്‍ ഇടാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് എത്ര സർക്കാർ വാഹനങ്ങളുണ്ടെന്ന കണക്കിപ്പോള്‍ മോട്ടോർ വാഹനവകുപ്പിന്റെ കൈവശമില്ല. സർക്കാർ വാഹനങ്ങള്‍ പ്രത്യേക സീരിയസിൽ രജിസ്റ്റർ ചെയ്യാത്തുകൊണ്ടാണ് കൃത്യമായ കണക്ക് സൂക്ഷിക്കാൻ കഴിയാത്തത്. ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്കാണ് വാഹനങ്ങളിൽ ബോർഡ് വയ്ക്കാൻ അനുവാദമുണ്ട്.

അതേസമയം, കേരള സ്റ്റേറ്റ് ബോർഡ് സർക്കാർ വാഹനങ്ങളിൽ വയ്ക്കുന്നതിൽ ഗതാഗതവകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യമന്ത്രി മുതൽ അഡീഷനൽ ചീഫ് സെക്രട്ടറിവരെ മാത്രമേ സ്റ്റേറ്റ് ബോർഡ് വയ്ക്കാൻ അനുവദിക്കാവൂ എന്ന് മുഖ്യമന്ത്രിക്കു വകുപ്പ് ശുപാർശ ചെയ്തു. ഇപ്പോൾ സെക്രട്ടറിമാരും താഴെയുള്ള ഉദ്യോഗസ്ഥരും ബോർഡ് ഉപയോഗിക്കുന്നുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറിക്കു താഴെയുള്ള ഐഎഎസുകാരുടെ വാഹനങ്ങളിലും സർക്കാർ വാഹനങ്ങളിലും ‘ഗവൺമെന്റ് ഓഫ് കേരള’ ബോർഡ് ആകാം. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യകാറുകളിൽ ഗവൺമെന്റ് ഓഫ് കേരള ബോർഡ് പാടില്ല.

എന്നാൽ സ്വകാര്യവാഹനങ്ങളിൽ തസ്തികയ്ക്കൊപ്പം വകുപ്പിന്റെ പേരുകൂടി ഉൾപ്പെടുത്തി ബോർഡ് വയ്ക്കാം. ഉദാഹരണത്തിന് അഡീഷനൽ സെക്രട്ടറി, നിയമവകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നാകാം. കേരള സ്റ്റേറ്റ്, ഗവൺമെന്റ് ഓഫ് കേരള ബോർഡുകളും എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളിലെ ബോർഡുകളും ചുവന്ന പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ എഴുതാം. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുതൽ താഴേക്കുള്ള ജനപ്രതിനിധികളുടെ വാഹനത്തിൽ വെള്ള ബോർഡിൽ ചുവന്ന അക്ഷരത്തിലാകാം.

Post a Comment

أحدث أقدم
Join Our Whats App Group