തിരുവനന്തപുരം: ഓട്ടോറിക്ഷ മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോ ഡ്രൈവർമാർ തമ്മിൽ അക്രമം. ഓട്ടോ ഡ്രൈവർ സ്റ്റാൻഡിലെ സഹഡ്രൈവറുടെ ശരീരം കടിച്ചുമുറിച്ചു . മുതുകിലും കയ്യിലുമായി മൂന്നിടത്ത് കടിയേറ്റു. ബാലരാമപുരം അന്തിയൂർ വിളയിൽമന നെടിയ വാറുവിളാകത്ത് വീട്ടിൽ കെ.വിജയകുമാർ (42)ആണ് കടിയേറ്റ് ചികിത്സ തേടിയത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ അജയഘോഷണ് ആക്രമിച്ചത്. വിജയകുമാറിന്റെ പരാതിയിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.
സിപിഎം നെല്ലിവിള ബ്രാഞ്ച് കമ്മിറ്റി അംഗവും സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി യൂണിയൻ നേതാവുമാണ് അജയഘോഷ്. പണി നടക്കുന്ന റോഡിൽ അജയഘോഷിന്റെ വാഹനത്തിന് മുന്നിൽ പോയ വിജയകുമാർ ഓട്ടോറിക്ഷ മാറ്റാൻ വൈകിയതോടെയായിരുന്നു ആദ്യ ആക്രമണം. മടലെടുത്ത് മുതുകിൽ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട്
അരമണിക്കൂറിന് ശേഷം ഓട്ടോ സ്റ്റാൻഡിലെത്തി വിജയകുമാറിനെ വീണ്ടും ആക്രമിക്കുകയായിരുന്നു.
إرسال تعليق