Join News @ Iritty Whats App Group

ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു, ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നത്...!


കോഴിക്കോട്: പുതുപ്പാടി എലോക്കരക്ക് സമീപം മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടി ഇടിച്ച് കാർ യാത്രികൻ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി പുത്തൻകുന്ന് വെങ്കരിങ്കടക്കാട്ടിൽ താമസക്കാരനുമായ ഷഫീഖ് (46) ആണ് മരണപ്പെട്ടത്. അപകടത്തിൽ സാരമായി പരുക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ ഷഫീഖ് മാത്രമാണ് ഉണ്ടായിരുന്നത്. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നാനോ കാർ പൂർണമായും തകർന്നു.

Post a Comment

أحدث أقدم
Join Our Whats App Group