Join News @ Iritty Whats App Group

'രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണം, ഭരണകൂടത്തോടുളള വിമർശനം തുടരും' എസ് എസ് എഫ്


കോഴിക്കോട്:സൗദി അറേബ്യ അടക്കമുളള ഇസ്ളാമിക രാജ്യങ്ങളേക്കാള്‍ മതസ്വാതന്ത്ര്യമുളള രാജ്യമാണ് ഇന്ത്യയെന്ന് സമസ്ത എപി വിഭാഗം സെക്രട്ടറി പൊന്‍മള അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ്എസ്എഫ്. രാജ്യത്തെയും ഭരണകൂടത്തെയും രണ്ടായി കാണണമെന്നും ഭരണകൂടത്തോടുളള വിമർശനം തുടരുമെന്നും എസ് എസ് എഫ് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സർക്കാരിന്‍റെ നയങ്ങളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല .ഭരണകൂടത്തോട് വിമർശനങ്ങൾ ഉയർത്തി രാഷ്ട്രമൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളും .സംഘപരിവാറിന്‍റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ വെറുപ്പ് കൊണ്ട് നേരിടാനാവില്ല .രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സർക്കാർ അനുകൂല നിലപാടെന്ന് വ്യാഖ്യാനിക്കരുത്.സംസ്ഥാന ക്യാമ്പസ് സെക്രട്ടറി ഡോ. അബൂബക്കര്‍ കാടാമ്പുഴയാണ് പ്രമേയം അവതരിപ്പിച്ചത്. കോഴിക്കോട്ട് നടക്കുന്ന എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു അബ്ദുൾ ഖാദർ മുസ്ല്യാരുടെ പ്രസ്താവന .



Post a Comment

أحدث أقدم
Join Our Whats App Group