തിരുവനന്തപുരം: എറണാകുളം-തൃശൂർ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകും. പൂനെ – കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് മൂന്ന് മണിക്കൂറിലേറെ വൈകിയോടുകയാണെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മെയിൽ മൂന്ന് മണിക്കൂർ വൈകിയോടിക്കൊണ്ടിരിക്കുകയാണ്. തൃശൂർ – എറണാകുളം റൂട്ടിൽ 35 മിനിറ്റിനു മുകളിൽ വൈകുമെന്നും റെയിൽവേ അറിയിച്ചു.
ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് മൂന്നര മണിക്കൂറും മൈസൂർ – കൊച്ചുവേളി എക്സ്പ്രസ് രണ്ടു മണിക്കൂറും വൈകും. ചണ്ഡിഗഢ്-കൊച്ചുവേളി സമ്പർക്കക്രാന്തി എക്സ്പ്രസ് രണ്ടു മണിക്കൂറുമാണ് വൈകിയോടുന്നത്. ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്, ഗുരുവായൂർ-പുനലൂർ ഫാസ്റ്റ് പാസഞ്ചർ എന്നിവയും മൂന്നു മണിക്കൂറിലെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.
16341 ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഇന്ന് രാവിലെ ഗുരുവായൂരിനും എറണാകുളം സൗത്ത് സ്റ്റേഷനും ഇടയിൽ സർവീസ് നടത്തിയില്ല. ഈ ട്രെയിൻ എറണാകുളത്ത് നിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഇന്ന് പുലർച്ചെ 01.55 ന് തൃശൂർ എത്തിയ 12977 അജ്മീർ – എറണാകുളം മരുസാഗർ സൂപ്പർ ഫാസ്റ്റ് തൃശൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. അതേസമയം ഈ ട്രെയിൻ പതിവുപോലെ ഇന്ന് രാത്രി എറണാകുളം സൗത്തിൽ നിന്നും അജ്മീർക്ക് പുറപ്പെടും. ഇന്ന് ഷൊർണൂർ നിന്നും പുറപ്പെടുന്ന എറണാകുളം മെമു റദ്ദാക്കിയിട്ടുണ്ട്.
إرسال تعليق