ഡൽഹി: രാജ്യത്തിന്‍റെ ജനാധിപത്യത്തിന് വഴികാട്ടിയായത് ഭരണഘടനയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഭരണഘടന കാലത്തിന്‍റെ വെല്ലുവിളികളെയും അതീജീവിച്ച് മുന്നോട്ട് പോകുകയാണെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിന സന്ദേശത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്ക് കൂടുതൽ ഇടം നൽകണം.
അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. സർക്കാരിന്‍റെ സമയബന്ധിതമായ ഇടപെടലുകളിലൂടെയാണ് ഇത് സാധ്യമായത്.
ജി 20 അധ്യക്ഷൻ സ്ഥാനം പുതിയ ലോകക്രമം രൂപീകരിക്കാൻ രാജ്യത്തെ സഹായിക്കുമെന്നും രാഷ്ട്രപതി റിപ്ബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.
إرسال تعليق