തിരുവനന്തപുരം: നക്കാപ്പിച്ച കണ്ടു മറുകണ്ടം ചാടുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ ഇടമില്ലെന്ന് കെ. മുരളീധരന്‍. കെ.വി. തോമസിന് ശമ്പളവും കേരളാഹൗസില്‍ ഒരു മുറിയും കിട്ടുമെന്നും പരമസുഖമാണെന്നും മുരളീധരന്‍ പരിഹസിച്ചു.
മൂന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസിനെ ക്യാബിനറ്റ് റാങ്കോടെ കേരളാ ഹൗസിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തെയാണ് മുരളീധരന്‍ വിമര്‍ശിച്ചത്.
ഈ കിട്ടുന്ന പദവിയിലൊന്നും വലിയ കാര്യമില്ലെന്നും മാനസീകമായി അവര്‍ക്ക് സമാധാനം കിട്ടുമെങ്കില്‍ നല്ലകാര്യമാണെന്നും പറഞ്ഞു. കെ.വി. തോമസിന് ക്യാബിനറ്റ് പദവി നല്‍കാനുള്ള നീക്കത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും വിമര്‍ശിച്ചു. തോമസിന് ക്യാബിനറ്റ് പദവി നല്‍കേണ്ടതില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കടം വാങ്ങി ധൂര്‍ത്തടിക്കുകയാണെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്.
إرسال تعليق