Join News @ Iritty Whats App Group

ഒളിച്ചുകളിക്കിടെ കണ്ടെയ്നറിനകത്ത് കയറിയിരുന്ന് ഉറങ്ങിപ്പോയ ബംഗ്ലദേശ് ബാലൻ ആറു ദിവസം കഴിഞ്ഞ് എത്തിയത് മലേഷ്യയിൽ

ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്നറിൽ കയറിയിരുന്ന് ഉറങ്ങിപ്പോയ ബംഗ്ലദേശ് ബാലൻ എത്തിച്ചേർന്നത് മലേഷ്യയിൽ. പതിനഞ്ചുകാരനായ ഫഹിം ആണ് ആറു ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കണ്ടെയ്നറിൽ കടന്നു കഴിഞ്ഞുകൂടിയത്. ബംഗ്ലാദേശ് ചിറ്റഗോങ് തുറമുഖത്ത് ഒളിച്ചുകളിക്കിടെയായിരുന്നു കണ്ടെയ്നറിനകത്ത് കയറി ഒളിക്കുകയായിരുന്നു.

കണ്ടെയ്നറിൽ കയറി ഉറങ്ങിയ ബാലൻ പിന്നീടിറങ്ങുന്നത് 3000 കിലോമീറ്റർ അകലെ മലേഷ്യയിലെ പോർട്ട് ക്ലാങ്ങിലാണ്. അവശനായ നിലയിൽ ഈ മാസം 17ന് കപ്പലിലെ കണ്ടെയ്നറിൽ നിന്നാണ് അധികൃതർ കുട്ടിയെ കണ്ടെത്തിയത്. കണ്ടെയ്നറിൽ കുട്ടി കരയുന്ന ശബ്ദം കേട്ടാണ് അധികൃതർ ശ്രദ്ധിച്ചത്.

ആരോഗ്യനില വീണ്ടെടുത്ത കുട്ടി ചികിത്സയിലാണ്. ‌മനുഷ്യക്കടത്തല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മലേഷ്യൻ ആഭ്യന്തര മന്ത്രാലയം. കുട്ടി കണ്ടെയ്നറിൽ നിന്ന് പുറത്തിറങ്ങിവരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group