ഇരിട്ടി : വളവുപാറ - തലശ്ശേരി അന്തർ സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിലൊന്നായ
ഉളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉളിയിൽ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിയിൽ ടൗണിൽ പ്രതിഷേധ ധർണ്ണയും ഒപ്പു ശേഖരണവും നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. ഹനീഫ കാരക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി രാമചന്ദ്രൻ , യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കെ.സുമേഷ്കുമാർ , ഷാനിദ് പുന്നാട്, രാഗേഷ് തില്ലങ്കേരി, നിധിൻ നടുവനാട് ,എം.വി. സനിൽകുമാർ , പി.വി. മോഹനൻ ,ഇരിട്ടി നഗരസഭാംഗം കോമ്പിൽ അബ്ദുൾ ഖാദർ, സുബൈർ മാക്ക,സി.സി നസീർഹാജി,ജഗദീഷ് വി.വി, ശരത് കെ , റാഷിദ് പുന്നാട്, ടി.കെ അബ്ദുൾ റഷീദ്, വിനീഷ് പി.വി എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി രോഹിത് കണ്ണൻ ഉത്ഘാടനം ചെയ്തു .
إرسال تعليق