Join News @ Iritty Whats App Group

അയൽവാസികളെ ഒളിഞ്ഞുനോക്കാൻ സിസിടിവി ക്യാമറ സ്ഥാപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് അയല്‍വാസികളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ആരേയും അനുവദിക്കരുതെന്ന് ഹൈക്കോടതി. ചേരാനെല്ലൂർ സ്വദേശിനിയായ വീട്ടമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.

സുരക്ഷയ്ക്ക് വേണ്ടി ഇത്തരത്തില്‍ സിസിടിവി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാരുമായി കൂടിയാലോചിച്ച് സംസ്ഥാന പോലീസ് മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു.

തന്റെ വീടും പറമ്പും നിരീക്ഷിക്കുന്ന വിധം അയൽവാസി ക്യാമറ സ്ഥാപിച്ചെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹർജിയിൽ അയൽവാസിക്കും ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്കും നോട്ടീസ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. അടുത്ത മാസം ഹർജി വീണ്ടും പരിഗണിക്കും.

Post a Comment

أحدث أقدم
Join Our Whats App Group