ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴ കാക്കാഴം മേൽപാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.
ഇവർ ഐഎസ്ആഓ ക്യാന്റീനിലെ ജീവനക്കാരാണ്.നാലുപേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ.
إرسال تعليق