ഇരിട്ടി: മദ്റസ അധ്യാപന രംഗത്ത് പ്രാക്ടിക്കൽ പഠന രീതി പ്രോൽസാഹിപ്പിക്കുകയും , ശാസ്ത്രീയമായ രീതിയിൽ മന:പ്പാഠ പഠനം സാധ്യമാക്കണമെന്നും
സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണത്തിന് ധാർമിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് ജനറൽ മീറ്റ് ആവശ്യപ്പെട്ടു
ജനറൽ മീറ്റും പ്രാർത്ഥനാ സദസ്സും കരിക്കോട്ടക്കരി നൂറുൽ ഇസ്ലാം മദ്റസയിൽ മഹല്ല് ഖത്തീബ് മുഹമ്മദ് കോയ ഫൈസി ഉദ്ഘാടനം ചെയ്തു. റെയിഞ്ച് വൈസ് പ്രസിഡന്റ് കെ.പി നൗഷാദ് മുസ്ലിയാർ അധ്യക്ഷനായി. റെയിഞ്ച് ജനറൽ സെക്രട്ടറി കെ.എസ് അലി മൗലവി ഇരിട്ടി മുഖ്യപ്രഭാഷണം നടത്തി. കോയ്യോട് മുഹ്‌യിദ്ദീൻ മുസ്ല്യാർ , സയ്യിദ് ബാഫഖി തങ്ങൾ അനുസ്മരണവും ദുആ മജ് ലിസും നടന്നു.
സമസ്ത മുദരിബ് മുഹമ്മദ് അൻവർ ഹൈദരി വിഷയാവതരണം നിർവ്വഹിച്ചു.
മോഡൽ ക്ലാസ് നിർവ്വഹിച്ച ഹുസൈൻ മുസ്ല്യാർ പയഞ്ചേരിയെ ആദരിച്ചു മദ്രസാ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ ഉപാധ്യക്ഷൻ ടി.കെ ശരീഫ് ഹാജി കീഴൂർ ക്യാഷ് അവാർഡ് വിതരണം ചെയ്തു.
നിഷാദ് കരിക്കോട്ടക്കരി, എം.പി.മുഹമ്മദ് പുന്നാട്, എസ്. സിദീഖ് ദാരിമി ജലീൽ ഫൈസി കീഴ്പള്ളി, പി.മുഹമ്മദ് ഫൈസി, ഖുബൈബ് ഹുദവി, എം.സിദ്ദീഖ് മൗലവി, കുഞ്ഞി മുഹമ്മദ് ബാവ മൗലവി സംസാരിച്ചു.
ഖലീൽ ഇർഫാനി പെരുവം പറമ്പ്, അബ്ബാസുൽ ഹസനി വള്ളിത്തോട്, ഹബീബ് ഫൈസി തോട്ട് കടവ്, പി.സിദ്ദീഖ് മൗലവി ഇരിട്ടി , കോയ ഫൈസി കരിക്കോട്ടക്കരി എന്നിവർ പഠന റിപ്പോർട്ട് പ്രബന്ധം. അവതരിപ്പിച്ചു.
പടം)ഇരിട്ടി റെയിഞ്ച് ജനറൽ മീറ്റും പ്രാർത്ഥനാ സദസും മുഹമ്മദ് കോയ ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
إرسال تعليق