Join News @ Iritty Whats App Group

തത്തയെ എടുക്കാൻ കയറിയ വിദ്യാർഥി തെങ്ങിൽ നിന്ന് വീണു മരിച്ചു


ഹരിപ്പാട്: തത്തയെ എടുക്കാൻ തെങ്ങിൽ കയറിയ വിദ്യാർഥി വീണു മരിച്ചു. കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ നിഷ ദമ്പതികളുടെ മകൻ കൃഷ്ണ ചൈതന്യ കുമാരവർമ്മ (17) ആണ് മരിച്ചത്. പുല്ലുകുളങ്ങര -കൊച്ചിയുടെ ജെട്ടി റോഡിൽ ഷാപ്പ് മുക്കിന് വടക്ക് വശമുള്ള പറമ്പിലെ തെങ്ങിൽ കയറിയപ്പോൾ മടൽ ഭാഗം വെച്ച് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ആംബുലൻസ് വരുത്തി ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും, സമീപവാസികളും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുതുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. സഹോദരി: മധുര മീനാക്ഷി.

Post a Comment

أحدث أقدم
Join Our Whats App Group