Join News @ Iritty Whats App Group

ഇന്ന് വിൽക്കാനുള്ള പൂക്കൾ വരെ വാങ്ങി വെച്ചു; ഫ്‌ളവര്‍ സ്റ്റാള്‍ ഉടമ തൂങ്ങിമരിച്ചു; ഞെട്ടലോടെ സമീപവാസികൾ



കല്‍പ്പറ്റ: നഗരത്തില്‍ വ്യാപാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൂക്കച്ചവടം നടത്തുന്ന എം.സി. അനില്‍ (38) ആണ് മരിച്ചത്. ബസ്സ്റ്റാന്‍ഡ് പരിസരത്തെ സ്വന്തം സ്ഥാപനമായ പൊന്നു ഫ്ളവര്‍ ഷോപ്പിന് സമീപം താമസസ്ഥലത്താണ് ഇന്ന് രാവിലെ അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിഗമനത്തിലെത്തിയിരിക്കുന്നത്. കല്‍പറ്റ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. ഇന്ന് വില്‍പ്പനക്കായുള്ള പൂക്കള്‍ ഇറക്കിയിരുന്നതായും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സമീപത്തുള്ളവര്‍ പ്രതികരിച്ചു. രാവിലെ കട തുറക്കാന്‍ വൈകുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് അനിലിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group