Join News @ Iritty Whats App Group

ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപി പ്രതിഷേധം; പൂജപ്പുരയില്‍ സംഘർഷം, നാലാം തവണയും ജലപീരങ്കി പ്രയോഗിച്ചു


തിരുവനന്തപുരം: തലസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപി പ്രതിഷേധം. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു.

ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിലെ ബാരിക്കോഡ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമിച്ചതോടെയാണ് പൂജപ്പുരയില്‍ സംഘര്‍ഷം ഉടലെടുത്തത്. വനിത ബിജെപി പ്രവർത്തകരടക്കം ബാരിക്കേട് മറികടക്കാൻ ശ്രമമിച്ചു. ബാരിക്കേഡ് ഇല്ലാത്ത വിടവിലൂടെ തള്ളിക്കയറാനുള്ള ശ്രമവും പൊലീസ് തടഞ്ഞു. പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ദേശീയതലത്തിൽ വൻചർച്ചയും വിവാദവുമായ ബിബിസി ഡോക്യുമെൻറി സംസ്ഥാനത്തും ഉണ്ടാക്കുന്നത് വലിയ അലയോലികളാണ്. ഗുജറാത്ത് കലാപം പ്രമേയമാക്കിയ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളും കോൺഗ്രസും രംഗത്തെത്തി. ക്യാമ്പസുകളിലും പുറത്തും വ്യാപകമായി ഉച്ചമുതൽ പ്രദര്‍ശനങ്ങളൊരുക്കി. പ്രദര്‍ശനം തടയുെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചു. പലയിടത്തും പ്രദര്‍ശനം സംഘര്‍ഷങ്ങൾക്കുമിടയാക്കി.

വിവാദങ്ങൾക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററി കേരളത്തിലൂടനീളം പ്രദർശിപ്പിച്ച് ഇടത് സംഘടനകളും കോൺഗ്രസും. പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ മുൻകയ്യെടുത്ത് നടത്തിയ പ്രദ‍ർശനത്തിനിടെ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദർശനത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി.

തിരുവനന്തപുരം മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. എതിർപ്പുമായെത്തിയ യുവമോർച്ചാ പ്രവർത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദർശനം. കൊച്ചി ലോ കോളേജിന് മുന്നിൽ എസ്എഫ്ഐ ആണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. കണ്ണൂർ സർവകലാശാലയിൽ സെമിനാർ കോപംള്കസിൽ അനുമതി നിഷേധിച്ചതോടെ പോർട്ടിക്കോയിൽ പ്രദർശനമൊരുക്കി. തിരുവനന്തപുരം ലോ കോളേജിൽ ഡോക്യു പ്രദ‍ർശന ശേഷം എസ്എഫ്ഐ മോദിയുടെ കോലം കത്തിച്ചു. കോഴിക്കോട് സരോജ് ഭവനിൽ ഡിഐഎഫ്ഐയുടെ നേതൃത്വതതിലായിരുന്നു പ്രദർശനം.

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ മുൻകയ്യെടുത്തായിരുന്ന പ്രദ‍ർശനം. ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അനുമതിയില്ലാതെയുള്ള പ്രദർശനത്തിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരം മാനവീയം വീഥിയൽ ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ പ്രദർശനം യൂത്ത് കോൺഗ്രസ് വക. ഷോ തുടങ്ങും മുമ്പ് എതിർപ്പുമായി യുവമോർച്ചാ പ്രവർത്തകരെത്തി. ഇരുപക്ഷവും തമ്മിൽ മുദ്രാവാക്യം വിളി. ഒടുവിൽ പൊലീസ് യുവമോർച്ചാ പ്രവർത്തകരെ നീക്കിയ ശേഷമായിരുന്നു പ്രദർശനം.

Post a Comment

أحدث أقدم
Join Our Whats App Group