കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണത്തിന് റെക്കോർഡ് വില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 280 രൂപയാണ് വർദ്ധിച്ചത്, ഇതോടെ ഒരു ഗ്രാമിന് 35 രൂപ കൂടി വില 5270 രൂപയായി. 2020 ആഗസ്‌റ്റ് ഏഴിന് രേഖപ്പെടുത്തിയ 42,000 രൂപയായിരുന്നു മുൻ റെക്കോർഡ്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 1938 ഡോളറിലാണ് ഇടപാടുകൾ പുരോഗമിക്കുന്നത്. ആഗോള വിപണിയിൽ മൂന്ന് വർഷം മുൻപ് രേഖപ്പെടുത്തിയ 2077 ഡോളറാണ് റെക്കോർഡ്.
വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി വില ഉയരുന്ന പ്രവണതയാണ് കാണുന്നത്. ഇന്നലെ 80 രൂപയായിരുന്നു പവന് വർദ്ധിച്ചത്.
إرسال تعليق