ഹരിപ്പാട് : വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. നങ്ങ്യാർകുളങ്ങര കോട്ടയ്ക്കകത്ത് ആദിഭവനത്തിൽ സുധാകരന്റെ ഭാര്യ രഞ്ജിനി (38) യാണ് ഇന്നലെ രാവിലെ 8.30 ന് വീടിനു സമീപം കുഴഞ്ഞു വീണത്. നടുവട്ടം വി എച്ച് എസ് എസിൽ പഠിക്കുന്ന മക്കളെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോകുന്ന വഴി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴി മദ്ധ്യേ മരിച്ചിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്ക്കാരം ഇന്ന് (ചൊവ്വ) പകൽ 10 ന്.മക്കൾ : ആദിത്യൻ, ആര്യ.
മക്കളെ സ്കൂൾ ബസിൽ കയറ്റി വിടാൻ പോകുന്ന വഴി വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
News@Iritty
0
إرسال تعليق