രാജസ്ഥാൻ: അമ്മയും കാമുകനും ചേര്‍ന്ന് മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വ്യാഴാഴ്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും കൂടി കുട്ടിയുടെ മൃതദേഹം ട്രെയിനില്‍നിന്ന് വലിച്ചെറിഞ്ഞു.
രാജസ്ഥാൻ സ്വദേശികളായ സണ്ണി, സുനിത എന്നിവരാണ് പ്രതികൾ. അമ്മയായ സുനിത കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കാമുകന്റെ സഹായത്തോടെ ബെഡ്ഷീറ്റിൽ പൊതിയുകയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിന്നീട് കുട്ടിയെ ഗംഗാനഗർ റെയിൽവെ സ്റ്റേഷനിൽ നിന്നും രാവിലെ 6 മണിക്ക് ട്രെയിൻ കയറിയ ഇവർ കുട്ടിയുടെ മൃതദേഹം ഫതുഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള കനാലിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞു. കനാലിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്നുമാണ് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്.
അഞ്ച് കുട്ടികളുടെ അമ്മയായ സുനിത തന്റെ കാമുകനും രണ്ട് പെൺകുട്ടികൾക്കുമൊപ്പമാണ് താമസിക്കുന്നത്. സുനിതയുടെ മറ്റു മൂന്ന് കുട്ടികൾ നിലവിൽ അവരുടെ അച്ഛന്റെയൊപ്പമാണ്. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ സുനിതയെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
إرسال تعليق