ചാന്‍സലര്‍ പദവി എന്ന വെല്ലുവിളി തനിയ്ക്ക് സന്തോഷം നല്‍കുന്നതാണെന്നും, കലാമണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി കൂടുതല്‍ ഫണ്ട് കണ്ടെത്തുമെന്നും മല്ലികാ സാരാഭായ് പറഞ്ഞു.
കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് വരേണ്ടത് വിഷയവിദഗ്ദരാണെന്നും അല്ലാതെ ഗവര്‍ണര്‍ അല്ലെന്നു പ്രശസ്ത നര്‍ത്തകിയും, കലാമണ്ഡലം വൈസ്ചാന്‍സലറുമായ മല്ലികാ സാരാഭായ്. ചാന്‍സലര്‍ പദവി എന്ന വെല്ലുവിളി തനിയ്ക്ക് സന്തോഷം നല്‍കുന്നതാണെന്നും, കലാമണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി കൂടുതല്‍ ഫണ്ട് കണ്ടെത്തുമെന്നും മല്ലികാ സാരാഭായ് പറഞ്ഞു.
തെലുങ്കാനയിലെ രാമപ്പാ ക്ഷേത്രത്തില്‍ തന്റെ നൃത്തപരിപാടി വിലക്കിയ കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെയും ഇവര്‍ പ്രതികരിച്ചു. മോദിയെ വിമര്‍ശിയ്ക്കുന്നവര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നൃത്തം ചെയ്യണ്ടെന്നു കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു 4000 കാണികളെ സാക്ഷി നിര്‍ത്തി ക്ഷേത്രത്തിനു പുറത്തെ മൈതാനത്തില്‍ മല്ലിക നൃത്തം ചെയ്തത്.
ബിബിസി ഡോക്യുമെന്ററി ഗുജറാത്ത് കലാപത്തിന്റെ നേര്‍ക്കാഴ്ച്ചയാണെന്നും, ഡോക്യുമെന്ററി സംപ്രേഷണത്തെ നിഷേധിയ്ക്കുന്നവര്‍ സത്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിയ്ക്കുകയാണ് ചെയ്യുന്നത്, തീര്‍ത്തും ജനാധിപത്യ നിഷേധമാണിതെന്നും മല്ലികാ സാരാഭായ് പറഞ്ഞു.
إرسال تعليق