പാലക്കാട്: ഒറ്റപ്പാലം സ്വദേശിയെ വിദേശത്ത് ജോലിക്ക് കൊണ്ടുപോയി,പറ്റിച്ചതായി പരാതി. ചുനങ്ങാട് സ്വദേശി അമൃതയാണ്, പ്രവാസി ദമ്പതികൾക്ക് എതിരെ ആരോപണം ഉന്നയിച്ചത്. ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. വിദേശത്തു ജോലിക്ക് കൊണ്ടുപോയി പറ്റിച്ചുവെന്നും സ്വർണം ഊരിവാങ്ങി, തിരികെ തന്നില്ലെന്നുമെല്ലാം ആരോപണങ്ങളുണ്ട്. എന്നാൽ ഇവയെല്ലാം കുറ്റാരോപിതരായ ദമ്പതികൾ നിഷേധിക്കുന്നു.
ദുബായിയിൽ താമസിക്കുന്ന ലാവണ്യ, റിതുകുമാർ ദമ്പതികളുടെ വീട്ടിലേക്കാണ് അമൃതയെ ജോലിക്കായി കൊണ്ടുപോയത്. യാത്രയ്ക്ക് മുമ്പ് ധരിച്ചിരുന്ന സ്വർണം ഊരിവാങ്ങിയെന്നും, തിരികെ തന്നില്ലെന്നുമാണ് അമൃതയുടെ ഒരു പരാതി. ജോലിക്ക് കൊണ്ടുപോകുമ്പോൾ, നാൽപ്പിതനായിരം രൂപ തരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ദമ്പതികൾ കാലുമാറിയെന്നും അമൃത ആരോപിക്കുന്നു. ദുബായിലെത്തിച്ച് പട്ടിണിക്കിട്ടെന്നും അമൃതയ്ക്ക് പരാതിയുണ്ട്.
എന്നാൽ ആരോപണങ്ങൾ നിഷേധിക്കുകയാണ് ദമ്പതികളും കുടുംബവും. ജോലിക്ക് എത്തിയ അമൃത നാട്ടിലേക്ക് സ്വന്തം ഇഷ്ടത്തിന് മടങ്ങുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. അമൃതയുടെ ആഭരങ്ങൾ വാങ്ങിയിട്ടില്ലെന്നും പ്രവാസി ദമ്പതികൾ വ്യക്തമാക്കി. ഒറ്റപ്പാലം പൊലീസിൽ പരാതി കൊടുത്തിട്ടും നടപടികൾക്ക് വേഗം പോരെന്ന പരാതിയും അമൃതയ്ക്കുണ്ട്.
إرسال تعليق