തൃശൂർ: തൃശൂരിൽ ലഹരി ഉപയോഗിച്ച യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിക്കാണ് പരിക്കേറ്റത്. തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നിവിൻ (30) ആണ് പ്രതി. ഹാഷിഫിനെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഒമ്പതേകാലോടെയാണ് സംഭവം.
ലഹരി ഉപയോഗിച്ച് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയതാണ് ആംബുലൻസ് ഡ്രൈവർ ഹാഷിഫ്. യുവാവിനെ ആംബുലൻസിൽ കയറ്റുന്നതിനിടെ ഇയാള്‍ ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിക്കുകയായിരുന്നു.
إرسال تعليق