കേളകം: അമിത വേഗതയിൽ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മാതാപിതാക്കൾക്കൊപ്പം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയെ ഇടിച്ചിട്ടു.അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്പായത്തോട് തീപ്പൊരിക്കുന്നിലെ കെ.എം.ഷാജിയുടെ മകൾ ഡെൻസിന ഷാജിയെ (11) കണ്ണൂരിലെ സ്വകാര്യാസ്ത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച സന്ധ്യയോടെ അമ്പായത്തോട് തീപ്പൊരിക്കുന്നിലാണ് സംഭവം. ബാലികയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ തടഞ്ഞിട്ടു.കേളകം പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.നീണ്ടു നോക്കി ഗവ.യു.പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഡെൻസിന. തളിപ്പറമ്പിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികളുമായി വയനാടിൽ വിനോദയാത്രക്ക് പോയി തിരിച്ചു വരികയായിരുന്ന ബസാണ് ബാലികയെ ഇടിച്ചത്.
إرسال تعليق