തെലങ്കാന: തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വൻ ശക്തിപ്രകടനം നടത്താൻ ഒരുങ്ങി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് ഖമ്മച്ച് മെഗാ റാലി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് ബിആർഎസ്സിന്‍റെ ശക്തിപ്രകടന റാലി എന്നത് ശ്രദ്ധേയമാണ്. ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്‍റെ പാർട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ റാലിയിൽ പങ്കെടുക്കും. ഒരു പ്രാദേശികപാർട്ടിയെന്ന ഇമേജിൽ നിന്ന് മാറി, ദേശീയപാർട്ടിയാകാനൊരുങ്ങുന്ന ബിആർഎസ്സിന്‍റെ ആദ്യ ദേശീയ അജണ്ട യോഗത്തിൽ പ്രഖ്യാപിക്കും. നൂറേക്കറിലായാണ് ഖമ്മത്ത് മെഗാറാലിക്കുള്ള ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേർ റാലിയിൽ അണിനിരക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
إرسال تعليق