Join News @ Iritty Whats App Group

എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു; സംഭവം ഗുജറാത്ത് രാജ്ക്കോട്ടിലെ സ്കൂളിൽ

ഗുജറാത്ത്: ഗുജറാത്തിലെ രാജ്‌കോട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. റിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രാർത്ഥനയ്ക്ക് നിന്ന പെൺകുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ കുട്ടി മരിച്ചതായി
ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

നേർത്ത വസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിക്ക് ശൈത്യകാലത്ത് ശരീരത്ത് വേണ്ടത്ര ചൂട് ലഭിക്കാതെ വന്നപ്പോൾ ഇത് ഹൃദയാഘാതത്തിന് മുമ്പ് രക്തം കട്ടപിടിക്കാൻ ഇടയാക്കിയിരിക്കണമെന്നും ഡോക്ടർമാർ പറയുന്നു. മരണത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തുകയാണ് മാതാപിതാക്കൾ, തണുപ്പകാലത്ത് അധികൃതർ നിർദ്ദേശിച്ച സ്വെറ്ററുകൾ കുട്ടിക്ക് പര്യാപ്തമല്ലെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി.

സംഭവത്തെത്തുടർന്ന് സർക്കാർ നടപടിയെടുക്കുകയും വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം കട്ടിയുള്ള വസ്ത്രം ധരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. നേരത്തെ സ്‌കൂളുകൾ നിർദേശിച്ച വസ്ത്രം വിദ്യാർഥികൾ ധരിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ നിലപാട്. അതേസമയം സ്‌കൂൾ തുറക്കുന്ന സമയത്തിൽ മാറ്റം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group