ഇരിട്ടി: മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്ര മഹോത്സവം 30,31,1 തീയതികളിൽ നടക്കും. 30 ന് രാവിലെ 9 ന് കൊടിയേറ്റ് , 12 ന് ഉച്ചപൂജ, വൈകുന്നേരം 6.30ന് പൊന്മലക്കാരൻ, പുഴയിൽ ഭഗവതി തിറയാട്ടം , രാത്രി 11 മണിക്ക് മാടത്തിൽ, കല്ലുമുട്ടി ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര, പെരുമ്പേശൻ വെള്ളാട്ടം, താലപ്പൊലി സമർപ്പിക്കൽ, പെരുമ്പേശൻ തിറയാട്ടം എന്നിവ നടക്കും. 31 ന് രാവിലെ 9 ന് പൂവത്തിൻ കീഴിൽ ഭഗവതിയുടെ തിരുമുടി നിവരൽ, ഉച്ചക്ക് അന്നദാനം, രാത്രി 8.30 ന് മൂവാറ്റുപുഴ ഭൈരവി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള, ഉത്സവത്തിന്റെ അവസാന ദിനമായ ബുധനാഴ്ച രാവിലെ 8.30 ന് രുദ്രകാളിയുടെ വെള്ളാട്ടം, 11.30 ന് രുദ്രകാളിയുടെ തിറയാട്ടം, വൈകുന്നേരം 3.30 ന് രുധിരാളൻ തിറയാട്ടം, 6.30 ന് നീലക്കരിങ്കാളിയുടെ തിറയാട്ടം, രാത്രി ഭദ്രകാളിയുടെ (മുത്താച്ചിപ്പോതി) തിറയാട്ടം .
മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതിക്ഷേത്ര മഹോത്സവം 30,31,1 തീയതികളിൽ
News@Iritty
0
إرسال تعليق