കണ്ണൂര്‍: നിയമലംഘനം കണ്ടെത്തിയതിന്റെ പേരില്‍ ജില്ലയില്‍ അടഞ്ഞുകിടക്കുന്നത് 30 കടകള്‍. ഇതില്‍ 20 എണ്ണവും ഭക്ഷ്യസുരക്ഷവകുപ്പിന്റെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചവയാണ്.
അടച്ചുപൂട്ടിയ കടകള്‍ വീണ്ടും തുറക്കുന്നതിനുള്ള മാനദണ്ഡം കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷ വകുപ്പ് പുതുക്കി നിശ്ചയിച്ചതോടെ ജില്ലയിലും നടപടികള്‍ കര്‍ശനമാക്കി. അടച്ചുപൂട്ടാന്‍ ഇടയാക്കിയ കാരണങ്ങള്‍ പരിഹരിച്ചോയെന്ന് പ്രത്യേക സ്ക്വാഡ് പരിശോധിച്ചശേഷമേ വീണ്ടും തുറക്കാന്‍ കഴിയൂവെന്നാണ് പുതിയ നിബന്ധന.
അതത് മണ്ഡലങ്ങളിലെ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫിസര്‍മാര്‍ക്കാണ് ഇതു ഉറപ്പാക്കേണ്ട ചുമതല. വലിയ പ്രയാസമില്ലാതെ ലഭ്യമാക്കാവുന്നതായിട്ടും ലൈസന്‍സ് എടുക്കാതെ കടകള്‍ പ്രവര്‍ത്തിക്കുന്നത് ഗൗരവമായാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കാണുന്നത്. കടയില്‍ പ്രവേശിക്കുന്നയിടത്ത് എല്ലാവര്‍ക്കും കാണുന്ന വിധം ലൈസന്‍സ് പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. ഈ നിര്‍ദേശം മിക്ക കടകളും പാലിക്കുന്നില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
إرسال تعليق