സെൽഫി എടുക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം എല്ലാവരും. വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്ന് സെൽഫി എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസറ്റ് ചെയ്യാറുണ്ട്. എന്നാല്‍ അത്തരത്തിൽ സെൽഫി എടുക്കാൻ നോക്കിയ യുവാവിനു കിട്ടിയ പണിയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വന്ദേ ഭാരത് എക്സ്പ്രസിൽ സെൽഫിയെടുക്കാൻ കയറിയതിന് പിന്നാലെ ഓട്ടോമാറ്റിക്ക് വാതിൽ അടഞ്ഞതോടെ യുവാവ് വാതിൽ തുറക്കാൻ നടത്തുന്ന ശ്രമവും പിന്നാലെ വരുന്ന ടിക്കറ്റ് മാസ്റ്ററുടെ ചോദ്യം ചെയ്യലുമാണ് വീഡിയോയിൽ.
വിശാഖപട്ടണത്തിൽ നിന്നും സെക്കന്തരാബാദിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനുള്ളിലാണ് സംഭവം. ട്രെയിൻ രാജമുന്ദ്രിയിലെത്തിയപ്പോൾ സെൽഫി എടുക്കാൻ വേണ്ടി യുവാവ് ട്രെയിനിനുള്ളിലേക്ക് കയറിയതും പിന്നാലെ വാതിലും അടയുകയായിരുന്നു. വാതിൽ തുറക്കാൻ പറ്റാതെ വന്നതോടെ 159 കിലോമീറ്റർ അകലെ വിജയവാഡയിലാണ് യുവാവിനു ഇറങ്ങാൻ കഴിഞ്ഞത്.
إرسال تعليق