തൃശൂര്‍: മറ്റൊരാളുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് അമ്മയ്‌ക്കൊപ്പം പോയ ശേഷം മകള്‍ പിതാവിനെ പോക്‌സോ കേസില്‍ കുടുക്കി ജയിലിലാക്കി. പിണങ്ങിക്കഴിയുന്ന മാതാവും മൂന്‍വൈരാഗ്യമുള്ള പോലീസും ചേര്‍ന്നുള്ള നാടകമാണ് കേസ് എന്ന നിലയില്‍ യുവാവ് നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ ജാമ്യം കിട്ടി പുറത്തു വന്നപ്പോള്‍ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മാതാവും പിതാവും പണങ്ങിക്കഴികയുകയും വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയുമാണ്. പൊതുപ്രവര്‍ത്തകന്‍ കൂടിയായ പിതാവ് മുമ്പ് മറ്റൊരു കേസില്‍ പോലീസിനെതിരേ കോടതിയില്‍ മൊഴി നല്‍കിയയാളാണ്. ഈ രണ്ടു സാഹചര്യവും നില നില്‍ക്കേ കുട്ടിയുടെ പരാതിയ്ക്ക് പിന്നില്‍ മാതാവിന്റെ പ്രേരണയും പോലീസിന്റെ ഒത്താശയും ഉള്ളതായി സംശയം ഉയര്‍ന്നിരിക്കുകയാണ്.
വാടാനപ്പള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. പരാതി കിട്ടിയപ്പോള്‍ തന്നെ അന്വേഷണം പോലും നടത്താതെയാണ് പോലീസ് പിതാവിനെ പിടികൂടിയതും മര്‍ദ്ദിച്ചതും ജയിലിലാക്കിയതും. യുവാവിന് സ്‌റ്റേഷനില്‍ ക്രൂരമായ മര്‍ദ്ദനവുമേല്‍ക്കേണ്ടി വന്നു. കള്ളക്കേസാണെന്നും പോലീസ് കൂട്ടു നിന്നെന്നും ഉള്‍പ്പെടെയുള്ള തെളിവ് സഹിതമാണ് പിതാവ് മുഖ്യമന്ത്രിയുടെ അരികിലെത്തിയത്. തന്നെ മര്‍ദ്ദിച്ച വിവരം യുവാവ് കോടതിയിലും പറഞ്ഞിട്ടുണ്ട്. പിതാവിനെതിരേ കേസ് കൊടുത്ത 14 കാരിയായ പെണ്‍കുട്ടി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനിയാണ്.
മാതാപിതാക്കളുടെ വിവാഹമോചനക്കേസ് നടക്കുകയാണ്. അഞ്ചു വയസ്സ് മുതല്‍ കുട്ടി പിതാവിനൊപ്പമാണ് താമസിക്കുന്നത്. ഒരു ദിവസം രാത്രി മകളെ വീട്ടുപറമ്പില്‍ ഒരു യുവാവിനൊപ്പം പിതാവ് കാണുകയുണ്ടായി. ഇത് ചോദ്യം ചെയ്തതോടെ മകള്‍ ഇരിങ്ങാലക്കുടയില്‍ മാതാവിനടുത്തേക്ക് പോയി. മകളെ കാണാതായ വിവരത്തില്‍ പരാതിപ്പെടാന്‍ എത്തിയപ്പോഴാണ് മകള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
إرسال تعليق