കൊച്ചി: വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി പോലീസ്. പള്ളി മണിയടിച്ച് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേരെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചെന്നും പൊലീസ്. അക്രമത്തിൽ 5 പേരെ അറസ്റ്റ് ചെയ്തപ്പോൾ വൈദികരടക്കമുള്ളവർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു.
ആക്രമണത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റതായി സത്യവാങ്മൂലത്തിൽ പറയുന്നു. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാദർ യൂജിൻ പേരെരെയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ നശിപ്പിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണത്തെ അനുകൂലിക്കുന്നവരെയും പൊലീസിനെയും ആക്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. 85ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. സംഘര്‍ഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്ഡജൻ കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
إرسال تعليق