Join News @ Iritty Whats App Group

വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും


കണ്ണൂര്‍: സര്‍വകലാശാലകളുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ പദ്ധതിക്ക് ഊന്നല്‍ നല്‍കി കണ്ണൂര്‍ സര്‍വകലാശാല.

അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമൂഹത്തിന് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ഇന്നലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സാന്പത്തിക വിഭാഗം കണ്‍വീനര്‍ എന്‍. സുകന്യ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നു. 
പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും കാര്യക്ഷമവും കുറ്റമറ്റതും സമയബന്ധിതവുമാക്കാന്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് 10.82 കോടി രൂപ വകയിരുത്തി. ഗവേഷണ ഫെല്ലോഷിപ്പുകള്‍ക്കായും ഗവേഷണ വികസനത്തിനായും പബ്ലിക്കേഷന്‍, ഫാക്കല്‍റ്റി ആന്‍ഡ് സ്റ്റുഡന്‍റ് എക്സ്ചേ ഞ്ച് പ്രോഗ്രാം എന്നിവയ്ക്കായി കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുടുതല്‍ തുക വകയിരുത്തി. ഇന്നൊവേറ്റീവ് ആന്‍ഡ്‌ എന്‍റര്‍പ്രണര്‍ഷിപ്പ് സംരംഭങ്ങള്‍, അക്കാഡമിക്, സ്റ്റുഡന്‍റ് സപ്പോര്‍ട്ട് സ്കീമുകള്‍ എന്നിവയ്ക്കും പ്രത്യേകമായി തുക മാറ്റിവച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സാമൂഹ്യ സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സ്റ്റുഡന്‍റ് ഹാര്‍ഡ്ഷിപ് സ്കീം ഈ വര്‍ഷം നടപ്പാക്കും. 

ലൈബ്രറിയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് മതിയായ സേവനം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മാനേജ്മെന്‍റ് ആന്‍ഡ് മോണിറ്ററിംഗ് അഡ്മിനിസ്ട്രേഷന്‍ നടപ്പാക്കാന്‍ തുക വകയിരുത്തിയിട്ടുണ്ട്. സര്‍വകലാശാലയുടെ കീഴിലുള്ള വിദ്യാര്‍ഥികളുടെ കായികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കായിക താരങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, ഇന്‍ര്‍ കോളജിയേറ്റ്, ഇന്‍റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങള്‍, കാഷ് അവാര്‍ഡുകള്‍ ട്രോഫികള്‍ എന്നിവയ്ക്കായി 98 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
മുന്‍ വര്‍ഷത്തെ ബാക്കി ഉള്‍പ്പെടെ 248.51 കോടി രൂപ വരവും 241.45 കോടി രൂപ ചെലവും വര്‍ഷാവസാനം 7.07 കോടി രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് എന്‍. സുകന്യ ഇന്നലെ അവതരിപ്പിച്ചത്. പദ്ധതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും 42.29 കോടി രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പദ്ധതി ചെലവുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. 


പൊള്ളയായ ബജറ്റ്: 

ഡോ. ആര്‍.കെ. ബിജു 

കണ്ണൂര്‍: സര്‍വകലാശാല സിന്‍ഡിക്കേറ്റ് മീറ്റിംഗില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റ് റിപ്പോര്‍ട്ട് തയാറാക്കിയതില്‍ വിശാലമായ കാഴ്ചപ്പാട് ഇല്ലാത്തതിനാല്‍ ബജറ്റില്‍ യാതൊരു പുതുമയും ഇല്ലെന്നും, തയാറാക്കിയിരിക്കുന്നത് പൊള്ളയായ റിപ്പോര്‍ട്ടാണെന്ന് സെനറ്റ് അംഗം ഡോ. ആര്‍.കെ. ബിജു അഭിപ്രായപ്പെട്ടു.

അടുത്ത ഒരു വര്‍ഷത്തേക്ക് വേണ്ടുന്ന കാര്യങ്ങള്‍ തയാറാക്കുമ്ബോള്‍ കഴിഞ്ഞ ഒരു വര്‍ഷം സര്‍വകലാ ശാലയ്ക്ക് ഉണ്ടായിട്ടുള്ള പിഴവുകള്‍ പരിഹരിക്കപ്പെടുന്നതിനെങ്കിലും ഉതകുന്നതായിമാറേണ്ടതുണ്ട്.മലബാര്‍ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും, ഏറ്റവും ഒടുവില്‍ രൂപീകൃതവുമായ കണ്ണൂര്‍ സര്‍വകലാശാല സംസ്ഥാന സര്‍ക്കാരില്‍നിന്നും അടുത്ത ഒരു വര്‍ഷം പദ്ധതി ഇനത്തില്‍ പ്രതീക്ഷിക്കുന്നത് കേവലം 42കോടി രൂപയോളം മാത്രമാണെന്ന് ഡോ. ബിജു പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group