Join News @ Iritty Whats App Group

പിണറായിയുടേത് അമ്പരപ്പിക്കുന്ന മൗനം; സിപിഎമ്മിന്റെ കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളും മൗനത്തില്‍: വി ഡി സതീശന്‍



തൃശൂര്‍ : സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും തന്നെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് അമ്പരപ്പിക്കുന്ന മൗനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അനധികൃത ധന സമ്പാദനത്തിലൂടെയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉള്‍പ്പെടെയാണ് പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായും എല്‍ഡിഎഫിന് ബന്ധമുണ്ടെന്നും സതീശന്‍ ആരോപിച്ചു.

ഗുരുതര ആരോപണങ്ങളാണുയര്‍ന്നത്. ഈ സംഭവത്തിന് മാധ്യമവര്‍ത്തകള്‍ക്കപ്പുറം കൂടുതല്‍ മാനങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമിതറിയാം. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സിപിഎമ്മിന്റെ കാര്യം വരുമ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന ചോദ്യവും സതീശന്‍ ഉയര്‍ത്തി.

Post a Comment

أحدث أقدم
Join Our Whats App Group