Join News @ Iritty Whats App Group

ചൈനയിൽനിന്ന് മടങ്ങിയെത്തിയ ആഗ്രാ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രണ്ട് ദിവസം മുമ്പ് ചൈനയിൽ നിന്ന് മടങ്ങിയെത്തിയ 40കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ വീട്ടിൽ ക്വാറന്‍റീനിലാക്കിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അരുൺ ശ്രീവാസ്തവ പറഞ്ഞു. ഇയാളുടെ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി ലഖ്‌നൗവിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. “കോവിഡ് സ്ഥിരീകരിച്ചയാളെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ചൈനയിൽനിന്ന് മടങ്ങിയെത്തിയശേഷം അയാളുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്,” ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

ഡിസംബർ 23 ന് ചൈനയിൽ നിന്ന് ഡൽഹി വഴി ആഗ്രയിലേക്ക് മടങ്ങിയ ഇയാൾ സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നവംബർ 25 ന് ശേഷം ജില്ലയിൽ സ്ഥിരീകരിക്കുന്ന ആദ്യ കോവിഡ് പോസിറ്റീവ് കേസാണിതെന്ന് അധികൃതർ അറിയിച്ചു.

Also Read- രാജ്യവ്യാപകമായി ഡിസംബര്‍ 27ന് മോക്ക് ഡ്രില്‍; കേന്ദ്ര നിര്‍ദേശം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍

ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, കേന്ദ്രം പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്നും ഓക്‌സിജൻ, വെന്‍റിലേറ്റർ ഉൾപ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങളുടെ ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 27 ന് മോക്ക് ഡ്രിൽ നടത്താനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ആഗ്രയിലെ ആരോഗ്യ വകുപ്പ് ഇവിടെയുള്ള താജ്മഹൽ, ആഗ്ര ഫോർട്ട്, അക്ബറിന്റെ ശവകുടീരം എന്നിവിടങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ സാമ്പിളുകൾ പരിശോധിക്കാനും ശേഖരിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group