Join News @ Iritty Whats App Group

ഇരിട്ടി റെയിഞ്ച് ജ്‌ഞാനതീരം മത്സര പരീക്ഷ സംഘടിപ്പിച്ചു.

ഇരിട്ടി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കുരുന്നുകളിലെ മത- ഭൗതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ജ്‌ഞാനതീരം സീസൺ സവൻ റെയിഞ്ച് തല മത്സര പരീക്ഷ ഇരിട്ടി ടൗൺ മദ്റസ ഹാളിൽ സംഘടിപ്പിച്ചു
ഇരിട്ടി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പരിധിയിലെ 14 മദ്റസ കളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.
സമസ്ത മുദരിബ് - ഇരിട്ടി റെയിഞ്ച് പ്രസിഡണ്ട് ഉമർ മുഖ്താർ ഹുദവി ഉദ്ഘാടനo നിർവ്വഹിച്ചു , റെയിഞ്ച് സെക്രട്ടറി കെ.എസ് അലി മൗലവി അധ്യക്ഷത വഹിച്ചു , ഇരിട്ടി മേഖല SKSBV പ്രസിഡണ്ട് പി.കെ അബ്ദുൽ ഖാദിർ പദ്ധതി വിശദീകരിച്ചു. മുബശ്ശിർ ഹുദവി ഇരിട്ടി, സി എച്ച് ഷബീർ ദാരിമി പുന്നാട്, മൊയ്തീൻ മാസ്റ്റർ ആറളം, ഖലീൽ ഇർഫാനി പെരുവം പറമ്പ്, ശബീർ ഫൈസി പടിയുർ, മുസ്തഫ അൻവരി ഉളിക്കൽ, ഫൈസി കീഴൂർ,
 ഹബീബ് റഹ്മാൻ ബാഖവി നുച്ചിയാട്, സംസാരിച്ചു. യു.പി മുഹമ്മദ് മുസ്ല്യാർ പരിപ്പുതോട് പ്രാർത്ഥന നിർവ്വഹിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group