കേളകം : അടക്കാത്തോട്ടിലെ പുളിയിലക്കൽ സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ. അടയ്ക്കാത്തോട് മുട്ടുമാറ്റി സ്വദേശി ചേനാട്ട് ജോബിനെയാണ് കേളകം എസ്എച്ച് ഒ അജയ്‌കുമാർ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറിയാണ് ചേനാട്ട് ജോബിൻ. സന്തോഷിന്റെ ഭാര്യ സുധിനയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ചയാണ് സന്തോഷിനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുളിയിലക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ഇതിലെ ദുരൂഹതകൾ നീക്കണമെന്നും ആവിശ്യപ്പെട്ട് ഭാര്യയും കുടുംബവും ഡിജിപി, മുഖ്യമന്ത്രി, മറ്റ് ഉയർന്ന് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നു. തുടർന്ന് എസ് പി യുടെ നിർദ്ദേശത്തെ തുടർന്ന് കേളകം എസ്എച്ച് ഒയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ അഞ്ചംഗ സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. സന്തോഷിനെ ചേനാട്ട് ജോബിയും സംഘവും ചേർന്ന് മർദ്ദിച്ചിരുന്നതായും ഭാര്യയുടെ പരാതിയിൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ജോബിനെ വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
إرسال تعليق